കൊച്ചി: സി ബി എസ് ഇ കൊച്ചി സഹോദയ സ്‌കൂൾ കോംപ്ലക്സ് കലോത്സവം 29 മുതൽ 31 വരെ തിരുവാണിയൂർ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിലും ഗ്ലോബൽ പബ്ലിക് സ്‌കൂളിലുമായി നടക്കും. ഉത്സവ് 2026 എന്ന പേരിൽ നടക്കുന്ന കലോത്സവം 29 ന് രാവിലെ 9 മണിക്ക് ഗ്ലോബൽ പബ്ലിക് സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംവിധായകൻ ജൂഡ് ആന്‍റണി ജോസഫ് ഉദ്‌ഘാടനം ചെയ്യും.കൊച്ചിൻ റിഫൈനറീസ് സ്‌കൂൾ പ്രിൻസിപ്പാളും കൊച്ചി സഹോദദായ പ്രസിഡന്‍റുമായ വിനുമോൻ കെ മാത്യു അധ്യക്ഷത വഹിക്കും. കലോത്സവം ജനറൽ കൺവീനറും ഗ്ലോബൽ പബ്ലിക് സ്‌കൂൾ പ്രിൻസിപ്പാളുമായ ദിലീപ് ജോർജ് സ്വാഗതവും കൊച്ചി സഹോദയ സെക്രട്ടറിയും കസ്തൂർബാ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പാളുമായ അരവിന്ദ് ലക്ഷ്മൺ നന്ദിയും പറയും.തുടർന്ന് മൂന്ന് ദിവസങ്ങളിലായി 140 ഇനങ്ങളിലായി 3500 ലേറെ വിദ്യാർഥികൾ മാറ്റുരയ്ക്കും. ആദ്യ ദിവസം കൊച്ചിൻ റിഫൈനറി സ്‌കൂളിലും ഗ്ലോബൽ പബ്ലിക് സ്‌കൂളുകളിലായാണ് മത്സരങ്ങൾ നടക്കുക. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ കൊച്ചിൻ റിഫൈനറീസ് സ്‌കൂളിൽ മാത്രമാകും മത്സരവേദികൾ ഉണ്ടാവുക.








